സമ്പത്ത് കസ്റ്റഡി മരണം അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിക്കും

ഞായര്‍, 18 മാര്‍ച്ച് 2012 (10:51 IST)
PRO
PRO
പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിക്കും. കേസ് അന്വേഷണ ചുമതലുള്ള സി ബി ഐ ഉദ്യോഗസ്ഥന്‍ പി ജി ഹരിദത്ത് കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.

ഹരിദത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ ചില സി ബി ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ്‌ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ പുതിയ അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കും. സി ബി ഐ ജോയന്റ്‌ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ്‌ നടപടി.

വെബ്ദുനിയ വായിക്കുക