ഒരേ കമ്പനിയില്‍ ആറു വര്‍ഷം ഒരുമിച്ച് ജോലി ചെയ്ത നിനോയും അനുശാന്തിയും 2012 മുതലാണ് പ്രണയത്തിലായത്. തന്റെ ജീവിതത്തിലേക്ക് നിനോ മാത്യു അനുശാന്തിയെ ക്ഷണിച്ചിരുന്നു. എന്നാല്‍, ഭര്‍ത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കിയാല്‍ കൂടെ താമസിക്കാം എന്നായിരുന്നു അനുശാന്തി നിനോയോട് പറഞ്ഞത്. ഒരുമിച്ച് ജീവിക്കാമെന്ന് നിനോ മാത്യു പറഞ്ഞപ്പോള്‍ ഭര്‍ത്താവും കുട്ടിയും ജീവിച്ചിരിക്കുമ്പോള്‍ സാധ്യമല്ലെന്നായിരുന്നു മറുപടി.
കൊലപാതകത്തിനു ശേഷം അന്ന് രാത്രി തന്നെ നിനോ പൊലീസ് കസ്റ്റഡിയിലായി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലും മൊബൈല്‍ ഫോണ്‍ പരിശോധന നടത്തിയതില്‍ നിന്നുമാണ് കൊലപാതകത്തില്‍ അനുശാന്തിക്കുള്ള പങ്ക് വ്യക്തമായത്. തുടര്‍ന്ന് അതേ ദിവസം പതിനൊന്നു മണിയോടെ അനുശാന്തിയേയും പൊലീസ് അറസ്റ്റ് ചെയ്തു. സംസ്കാരത്തിനു മുമ്പ് കുഞ്ഞിനെ ഒരു നോക്ക് കാണണോയെന്ന് പൊലീസ് ചോദിച്ചപ്പോളും വേണ്ട എന്നായിരുന്നു അനുശാന്തിയുടെ മറുപടി.