സന്ന്യാസിയുടെ ലിംഗം മുറിച്ച കുട്ടിക്ക് അവാർഡ് നൽകണം, മകള്‍ക്കെതിരേ സാക്ഷിപറയുന്ന അമ്മമാര്‍ ഉണ്ടാവരുത്: ജി സുധാകരൻ

ചൊവ്വ, 6 ജൂണ്‍ 2017 (07:43 IST)
സന്ന്യാസിയുടെ ലിംഗം മുറിച്ച കുട്ടിക്ക് അവാർഡ് നൽകണമെന്ന് മന്ത്രി ജി സുധാകരൻ. മകൾക്ക് നേരെ ഇത്രയും വലിയ ആക്രമണം നടന്നിട്ടും മകൾക്കെതിരെയാൺ ആ അമ്മ സംസാരിച്ചത്. മകള്‍ക്കെതിരേ സാക്ഷിപറയുന്ന അമ്മമാര്‍ ഉണ്ടാവരുതെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ധൈര്യം വേണമെന്ന് പറഞ്ഞുനടക്കുന്ന മഹിളാ സംഘടനകള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. 
 
പെണ്‍കുട്ടിയാല്‍ ലിംഗം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദഇക്കഴിഞ്ഞ ഇരുപതാംതീയതി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴാം നമ്പര്‍ വാര്‍ഡില്‍ കഴിയുകയാണ്. ലിംഗം ഏതാണ്ട് പൂര്‍ണമായും അറ്റനിലയിലാണ് ഗംഗേശാനന്ദയെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും രക്തം നഷ്ടപ്പെടുന്നത് തടയുക എന്നതായിരുന്നു തങ്ങള്‍ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളിയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. 
 
ആഭ്യന്തരവകുപ്പോ പൊലീസ് അധികാരികളോ ആവശ്യപ്പെട്ടാല്‍ പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ തയ്യാറാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ശസ്ത്രക്ര്രിയ നടത്തിയില്ലെങ്കിലും ഗംഗേശാനന്ദയ്ക്ക് സാധാരണനിലയില്‍ ജീവിതം മുന്നോട്ടുനയിക്കാന്‍ ബുദ്ധിമുട്ടില്ല. ലിംഗം പുനഃസ്ഥാപിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് സ്വകാര്യ ആശുപത്രികളില്‍ 10 ലക്ഷം രൂപ വരെ ചെലവുവരും. 

വെബ്ദുനിയ വായിക്കുക