സതീശന്‍ ഇല്ലെങ്കിലെന്ത്, യൂത്ത് കോണ്‍ഗ്രസ് സുധീരനൊപ്പം!

Webdunia
വെള്ളി, 2 മെയ് 2014 (20:17 IST)
ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനെ ഉപാധ്യക്ഷന്‍ വി ഡി സതീശന്‍ തള്ളിപ്പറഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ സുധീരന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന സമിതിയിലാണ്‌ സുധീരന് പിന്തുണ നല്‍കി നിലപാടെടുത്തത്.
 
അതേസമയം, എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ കടുത്ത വിമര്‍ശനമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തിലുയര്‍ന്നത്. ബാബു അഴിമതിക്കാരനാണെന്ന അഭിപ്രായം ഉയര്‍ന്നു.
 
ഇടുക്കി ബിഷപ്പിനും കത്തോലിക്കാ സഭയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവും യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ ഉണ്ടായി. സ്ഥാനാര്‍ത്ഥിയെപ്പോലെയാണ് ഇടുക്കി ബിഷപ്പ് പ്രവര്‍ത്തിച്ചതെന്നും ആരോപണമുണ്ടായി.