സംസ്ഥാനബജറ്റ് ഈ മാസം 13ന് തന്നെ അവതരിപ്പിക്കും

തിങ്കള്‍, 9 മാര്‍ച്ച് 2015 (12:24 IST)
സംസ്ഥാനബജറ്റ് ഈ മാസം 13ന് തന്നെ അവതരിപ്പിക്കും. മൂന്നു ദിവസത്തെ നന്ദിപ്രമേയ ചര്‍ച്ച രണ്ടു ദിവസം കൊണ്ട് പൂര്‍ത്തീകരിക്കും.
 
സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ശനിയാഴ്ച മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആയിരുന്നു നിയമസഭയുടെ ബജറ്റ്​സമ്മേളനം പുനഃക്രമീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടന്നത്. 
 
എന്നാല്‍, കക്ഷിനേതാക്കളുടെ യോഗം ബജറ്റ്​അവതരണ തീയ്യതി മാറ്റേണ്ടന്ന തീരുമാനത്തിലെത്തുകയായിരുന്നു. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
 

വെബ്ദുനിയ വായിക്കുക