സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി കെ ബാബു. ഘട്ടംഘട്ടമായി മദ്യവര്‍ജ്ജനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
കള്ള് വ്യവസായത്തെ സംരക്ഷിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. കള്ളുചെത്ത് തൊഴിലാളി യൂണിയനുകള്‍ സഹകരിച്ചാല്‍ നീര ഉല്‍പാദിപ്പിക്കാന്‍ ഉടന്‍ തന്നെ ലൈസന്‍സ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.