മഴക്കാലപൂർവ ശുചീകരണം പാളിയതിനെതുടര്ന്ന് സംസ്ഥാനം പനിച്ചൂടിൽ വിറക്കുന്നു. എച്ച്1 എൻ1ഉം ഡെങ്കിപ്പനിയുമാണ് സംസ്ഥാനത്ത് ഭീതി പരത്തി പടരുന്നത്. ഇതോടെ തിരുവനന്തപുരം ഡെങ്കിപ്പനിയുടെ തലസ്ഥാനമെന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞിരുക്കയാണ്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി തലസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നൂറുകണക്കിന് പേരാണ്നിത്യേന ചികിത്സക്കായെത്തുന്നത്.
സ്വകാര്യ ആശുപത്രികളിലും നിരവധിപേരാണ് ചികിത്സതേടിയെത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ 3500ലധികം പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി മരണനിരക്ക് ഇക്കുറി കുറവാണെങ്കിലും എച്ച്1 എൻ1 ആണ് മരണം വിതച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ എച്ച്1 എൻ1 മരണം 36 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതേ ലക്ഷണങ്ങളുമായി മറ്റ് രണ്ടുപേരും മരിച്ചിട്ടുണ്ട്.
കാലവർഷത്തിന് മുന്നോടിയായി നടത്തേണ്ട ശുചീകരണം കാര്യക്ഷമമാകാത്തതാണ്ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് സൂചന. തദ്ദേശ സ്ഥാപനങ്ങൾ, ഇറിഗേഷൻ, പി.ഡബ്ല്യു.ഡി, ആരോഗ്യവകുപ്പ് എന്നിങ്ങനെയുള്ളാ വിഭാഗങ്ങൾ ഏകോപിച്ചാൽ മാത്രമേ ശുചീകരണം കാര്യക്ഷമമായി നടത്താന്‍ സാധിക്കുകയുള്ളൂ. എന്നാൽ, ഒരിക്കലും ഈ വകുപ്പുകൾ തമ്മിൽ ഏകോപിക്കാറില്ല എന്നതും വലിയ പ്രശ്നമായി അവശേഷിക്കുകയാണ്.