ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കല്‍ രംഗത്ത്. മരണത്തിന് മുന്‍പ് സഹായം അഭ്യര്‍ഥിച്ച് ഷുക്കൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പൊലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നും സാക്ഷികളെ സിപിഎം ഭീഷണിപ്പെടുത്തുകയാണെന്നും മാതാവ് ആരോപിച്ചു.
ഗൂഢാലോചനയില്‍ ടി വി രാജേഷ് എംഎല്‍എയ്ക്കും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും വ്യക്‌തമായ പങ്കുണ്ടെന്നു ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് ആരോപിച്ചു. ജയരാജന്റെ വ്യക്‌തമായ നിര്‍ദേശത്തെ തുടര്‍ന്നാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണു വിശ്വസിക്കുന്നത്.
കേസ് സിബിഐ അന്വേഷിച്ചില്ലെങ്കില്‍ സാക്ഷികള്‍ വധിക്കപ്പെടുകയോ അവരെ ഭീഷണപ്പെടുത്തുകയോ ചെയ്യും. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നിന്നു സാങ്കേതിക തെളിവുകള്‍ ശേഖരിച്ചിട്ടില്ലെന്നും ദാവൂദ് പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് നിവേദനം നല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു.