ഷിബുബേബി ജോണ്‍ നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തിയതു ശരിയായില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര് ബാലകൃഷ്ണ പിള്ള. മുഖ്യമന്ത്രിയുടെ അറിവോടെയാണു സന്ദര്ശനമെങ്കില് ഒന്നും പറയാനില്ല.
എന്നാല്‍ മുഖ്യമന്ത്രിയുടെ അറിവോടെയല്ലെങ്കില്‍ ഷിബുബേബി ജോണിനെതിരെ നടപടിയെടുക്കണം. മുന്നണിസംവിധാനത്തത്തില് ആര്‍ക്കും എന്തു തോന്നിവാസവും കാണിക്കാമെന്ന സ്ഥിതിയാണ്. യുഡിഎഫ് സര്‍ക്കാരില്‍ ഘടകകക്ഷികളെ അഴിച്ചു വിട്ടിരിക്കുകയാണെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.