മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെ മരണം കുടുംബപ്രശ്‌നങ്ങള്‍ മൂലമല്ലെന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ശശീന്ദ്രന്റെയും മക്കളുടെയും മരണം ദുരൂഹമാണ്.
കൊലപാതക സാധ്യത പരിശോധിക്കും. കേസില്‍ അറസ്റ്റിലായ ചാക്ക് രാധാകൃഷ്ണനു ജാമ്യം നല്‍കരുത്. കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും രാധാകൃഷ്ണന്‍ ശ്രമിക്കും. രാധാകൃഷ്ണന്റെ വീട്ടില്‍ നിന്നു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിജിലന്‍സിന്റെ രഹസ്യ റിപ്പോര്‍ട്ടുകളും ഫയലുകള്‍ കിട്ടിയിരുന്നു. ഇതെങ്ങനെ ചാക്ക് രാധാകൃഷ്ണന്റെ കൈയിലെത്തിയെന്നത് പരിശോധിക്കുമെന്നും സിബിഐ വ്യക്തമാക്കി.
ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റിലായ ചാക്ക് രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സിബിഐ നിലപാട് അറിയിച്ചത്.