ശബരിമലയില്‍ ഒമ്പതംഗ സംഘത്തെ പൊലീസ് പിടികൂടി. മോഷ്ടാക്കള്‍ക്ക് സഹായം നല്‍കിയിരുന്ന സംഘമാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.
വര്‍ഷങ്ങളായി സന്നിധാനത്തെ വനമേഖലയില്‍ തമ്പടിച്ച് കഞ്ചാവ് കൃഷിയും വേട്ടയും നടത്തിവരികയായിരുന്നു ഇവര്‍ എന്ന് പൊലീസ് അറിയിച്ചു. പോക്കറ്റടിക്കാര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും ഒത്താശ ചെയ്യുന്ന പരിപാടിയും ഇവര്‍ക്ക് ഉണ്ട്.
സ്പെഷല്‍ കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം സന്നിധാനം എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാവിലെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.