അസം കലാപവുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പ്രചരിപ്പിച്ച കേസില്‍ മൂന്നു മലയാളികളെ പൊലീസ് ചോദ്യം ചെയ്തു. ബംഗളൂരു സ്വദേശികളായ അഷ്റഫ്, ഇര്‍ഫാന്‍ പാഷ, മഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരെയാണ് ബാംഗ്ലൂരില്‍ ചോദ്യം ചെയ്തത്.
ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ മഞ്ചേരിയിലെ സുഹൃത്തുക്കള്‍ക്ക് ലഭിച്ചതായി മഞ്ചേരി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബാംഗ്ലൂരില്‍ കടയില്‍ ജോലി ചെയ്യുകയാണ് ഇവര്‍.
സംഭവത്തില്‍ കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. വ്യാജ എംഎംഎസ് പ്രചരിപ്പിച്ചതിന്റെ പേരില്‍ പത്തോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.