വോട്ടെണ്ണല്‍ തുടങ്ങി

വെള്ളി, 13 മെയ് 2011 (07:57 IST)
PRO
PRO
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. 15 മിനിറ്റിനുള്ളില്‍ ആദ്യ ലീഡ്‌ നില പുറത്തു വന്നു തുടങ്ങും. കേരളത്തിലെ 140 മണ്ഡലങ്ങളിലെ ജനവിധിയാണ് വെള്ളിയാഴ്ച പുറത്തു വരുന്നത്. 14 ജില്ലകളിലെ 64 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയ ശേഷമാണ് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നത്. www.ceo.kerala.gov.in എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ ലഭ്യമാവും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയാ സെന്റര്‍, പി ആര്‍ ചേംബര്‍, കലക്ടറേറ്റുകള്‍ എന്നിവിടങ്ങളില്‍ വിവരങ്ങള്‍ വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീവിടങ്ങളിലെ വോട്ടെണ്ണലും ആരംഭിച്ചു. അസമില്‍ 126ഉം, തമിഴ്നാട്ടില്‍ 234ഉം, പുതുച്ചേരിയില്‍ 30ഉം, ബംഗാളില്‍ 294ഉം നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്.

വെബ്ദുനിയ വായിക്കുക