കനത്ത വേനല്‍ ചൂടില്‍ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് കനത്ത മഴ. കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ ശക്തമായി മഴ പെയ്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്ത് കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ആഴ്ച തന്നെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ ചില ഭാഗങ്ങളില്‍ പെയ്ത ചാറ്റല്‍ മഴ ഒഴിച്ചാല്‍ കാര്യമായി മഴ ലഭിച്ചിരുന്നില്ല.
കനത്ത മഴ പെയ്ത തിരുവനന്തപുരത്തെ പേരൂർക്കടയിൽ കെഎസ്ആർടിസി ബസിന് മുകളിൽ മരം വീണു. എന്നാല്‍ ആര്‍ക്കും പറ്റിയിട്ടില്ലെന്നാണ് സൂചന.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എന്നാല്‍ കടുത്ത ചൂടില്‍ വെന്തുരുകുന്ന കോഴിക്കോടും പാലക്കാടും കാര്യമായി മഴ ലഭിച്ചിട്ടില്ല.