വേങ്ങര ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, സർവ സന്നാഹങ്ങളുമായി ഭരണ പ്രതിപക്ഷ മുന്നണികൾ

ബുധന്‍, 11 ഒക്‌ടോബര്‍ 2017 (07:35 IST)
വേങ്ങര ഉപതിരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്ക് തന്നെ എല്ലാ ബൂത്തുകളും വോട്ടെടുപ്പിനായി തുറന്നു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറിനു ബൂത്തിൽ പ്രവേശിച്ച് വരിയിൽ നിൽക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. 
 
ഇടതുസർക്കാർ അധികാരത്തിൽ ഏറിയശേഷമുള്ള ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പാണ് വേങ്ങരയിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ ഭരണപക്ഷത്തിനു നിർണായകമായ ദിവസമാണിന്ന്. സർവ സന്നാഹങ്ങളുമായി കളത്തിലിറങ്ങിയായിരുന്നു ഭരണ പ്രതിപക്ഷ മുന്നണികൾ പ്രചരണം നടത്തിയത്. 
 
ആകെ 165 പോളിങ് ബൂത്തുകളുണ്ട്. ആർക്കാണ് വോട്ട് ചെയ്തതെന്നു വോട്ടർമാർക്കു കാണാൻ സൗകര്യമൊരുക്കുന്ന വിവി പാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്. രണ്ടു സ്വതന്ത്രരുൾപ്പെടെ ആറു സ്ഥാനാർഥികളാണു മത്സര രംഗത്തുള്ളത്. 
 
കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70.77 ശതമാനമായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. 15നാണ് വോട്ടെണ്ണൽ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍