സി പി എം നേതാവ് എം വിജയകുമാര്‍ വെളുക്കെചിരിക്കുന്ന ഫ്രോഡെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് പറഞ്ഞതായി റിപ്പോര്‍ട്ട്.
തിരൂരില്‍ നടക്കുന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ സ്വരാജ് നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. യോഗത്തിനിടെ സംസ്ഥാന സെക്രട്ടറി പ്രവര്‍ത്തകരുടെ മുഖത്തുനോക്കി ചിരിക്കാത്തയാളാണ് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് മറുപടി പറയവെ ആണ് വിജയകുമറിനെതിരെ സ്വരാജ് വിമര്‍ശനം ഉന്നയിച്ചതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു.
മനസില്‍ ഒന്നുവച്ചുകൊണ്ട് കപടമായി ചിരിക്കുന്ന വിജയകുമാറിനെപോലെ ചിരിക്കാന്‍ തന്നെ കിട്ടില്ലെന്നും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള നേതാക്കളെ കപട വിനയം പഠിപ്പിക്കേണ്ടെന്നും സ്വരാജ് പറഞ്ഞു. വിജയകുമാറിനെ പോലുള്ള കപട വിനയക്കാരുടെ മാതൃക കണ്ടാണ് ഇവര്‍ വളര്‍ന്നതെന്നും സ്വരാജ് വ്യക്തമാക്കി. വിജയകുമാറിനെതിരെയുള്ള അധിക്ഷേപം പിന്‍വലിക്കണമെന്ന് വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് സ്വരാജ് വഴങ്ങിയില്ല.
പിന്നീട് നടന്ന ചര്‍ച്ചയിലും തിരുവനന്തപുരത്തെ സി പി എം നേതാക്കള്‍ക്കെതിരെ സ്വരാജ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സ്വരാജിന്റെ പരാമര്‍ശത്തിനെതിരെ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ പ്രതിഷേധവുമായി എണീറ്റു. വിവാദ പരാമര്‍ശം സ്വരാജ് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനും സ്വരാജ് വഴങ്ങിയില്ല.