കേരളത്തില്‍ അക്കൌണ്ട് തുറക്കാം എന്ന പ്രതീക്ഷയോടെ നിയമസഭ തെരഞ്ഞെടുപ്പിനോരുങ്ങുന്ന ബി ജെ പിക്ക് വെല്ലുവിളി ഉയര്‍ത്തി പി പി മുകുന്ദന്. കൂടെ നില്ക്കുന്ന പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരം തിരുവനന്തപുരത്ത് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് പി പി മുകുന്ദന് മാധ്യമങ്ങളോ് പറഞ്ഞു. ബി ജെ പിയിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തില്‍ നേതൃത്വം വ്യക്തമായ തീരുമാനം അറിയിക്കാത്ത സാഹചര്യത്തിലാണ് മുകുന്ദന് മത്സരത്തിനൊരുങ്ങുന്നത്. ഒ രാജഗോപാല്‍ മത്സരിക്കുന്ന നേമത്തൊ കുമ്മനം രാജശേഖരന് മത്സരിക്കുന്ന വട്ടിയൂര്ക്കാവിലൊ മുകുന്ദന് മത്സരിക്കാനാണ് സാധ്യത.