വെടിക്കെട്ടിന് നിയമവിരുദ്ധമായ വസ്തുക്കൾ ഉപയോഗിച്ചോയെന്ന് പരിശോധിക്കും: എ ഡി ജി പി

തിങ്കള്‍, 11 ഏപ്രില്‍ 2016 (13:43 IST)
പരവൂരിൽ നടത്തിയ വെടിക്കെട്ടിന് നിയമവിരുദ്ധമായ വസ്തുക്കൾ ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്ന് എ ഡി ജി പി എസ് അനന്തകൃഷ്ണൻ. സംഭവവുമായി ബന്ധപ്പെട്ട് വെടിക്കെട്ട് കരാറുകാരൻ അടക്കം ആറുപേരെ നിലവിൽ പ്രതിചേർത്തിട്ടുണ്ട്. അപകടം സംഭവിച്ചതിനേക്കുറിച്ച് കൂടുതല്‍ വ്യക്തത വരണമെങ്കില്‍ ഫൊറൻസിക്, ഡി എൻ എ അടക്കമുള്ള പരിശോധനകൾ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

വെടിക്കെട്ട് കരാറുകാർക്കും ക്ഷേത്രഭരണസമിതിയിലെ 15 പേർക്കുമെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. പടക്കനിർമാണശാലയിലെ ജോലിക്കാരായ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊളളലേറ്റ് ചികിത്സയില്‍ കഴിയുന്ന കരാറുകാരൻ സുരേന്ദ്രന്റെ നില അതീവഗുരുതരമാണ്. 90 ശതമാനം പൊള്ളലേറ്റ സുരേന്ദ്രനെ ഇന്ന് ഡയാലിസിസിനു വിധേയനാക്കി. 
 
ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക