വീട്ടില്‍ കിടന്നുറങ്ങിയ യുവതിയെ ബലാത്സംഗം ചെയ്തയാളെ കണ്ട് നാട്ടുകാര്‍ ഞെട്ടി!

ശനി, 1 ജൂലൈ 2017 (15:25 IST)
വീട്ടില്‍ കിടന്നുറങ്ങിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.  മോര്‍കുളങ്ങര തൈപറന്പില്‍ വിനീഷാ(26)​ണ് പിടിയിലായത്. ഇന്നലെയായിരുന്നു സംഭവം. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് മല്‍പ്പിടുത്തത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്.
 
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍. ഇയാളെ ഗുണ്ടാ ആക്ട് പ്രകാരം കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. നാടു കടത്തിയ ക്രിമിനലിനെ കണ്ട് നാട്ടുകാരും ഞെട്ടി. മറ്റൊരു പീഡന കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യം ലഭിച്ച് പുറത്ത് വന്നപ്പോഴാണ് പുതിയ കേസ്. 

വെബ്ദുനിയ വായിക്കുക