വീട്ടമ്മയുടെ മൂക്ക് പേപ്പട്ടി കടിച്ചെടുത്തു

തിങ്കള്‍, 16 ഏപ്രില്‍ 2012 (19:31 IST)
PRO
PRO
മുതുതല കൊഴിക്കോട്ടിരിയില്‍ വീട്ടമ്മയുടെ മൂക്ക് പേപ്പട്ടി കടിച്ചെടുത്തു. മുതുതല മലന്‍‌ചാത്ത് അമ്മിണി അമ്മയയേയാണ് പേപ്പട്ടികടിച്ചത്. ഇവരുടെ മരുമകള്‍ സന്ധ്യയ്ക്കും പേപ്പട്ടിയുടെ കടിയേറ്റു.

മാരാകമായി പരുക്കേറ്റ ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മിണി അമ്മയുടെ മൂക്കിന്റെ ഒരുഭാഗം പട്ടികടിച്ചെടുത്തു.

ഇവരുടെ വീട്ടില്‍ വച്ചാണ് പട്ടിയുടെ കടിയേറ്റത്. പ്രദേശത്ത് പരിഭ്രാന്തിപരത്തിയ പട്ടി സമീപവാസികളേയും ആക്രമിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ പേപ്പട്ടിയെ തല്ലിക്കൊന്നു.

വെബ്ദുനിയ വായിക്കുക