വി എസ് എസ് സിയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു
ചൊവ്വ, 31 മാര്‍ച്ച് 2009 (17:09 IST)
തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്‍ററില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. 32 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പണി നടക്കുകയായിരുന്ന മൂന്നു നില കെട്ടിടമാണ് തകര്‍ന്നു വീണത്.
പരുക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്.
അമ്പതോളം തൊഴിലാളികള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്‌ടിരിക്കുന്നതിനിടയിലാണ് സംഭവം. കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ തൊഴിലാളികള്‍ ഉള്‍പ്പെട്ടിട്ടുണ്‌ടോയെന്ന് വ്യക്തമല്ല.