വി എസിന്റെ പ്രസംഗത്തിനിടയ്ക്ക് ഗ്രനേഡ് പ്രയോഗം: സി ദിവാകരന് പരുക്ക്
ചൊവ്വ, 9 ജൂലൈ 2013 (13:57 IST)
PRO
PRO
മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തില്‍ വി എസ് അച്യുതാനന്ദന്റെ പ്രസംഗത്തിനിടയ്ക്ക് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഗ്രെനയിഡ് പ്രയോഗത്തില്‍ സി പിഐ നേതാവ് സിദിവാകരന്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. പ്രസംഗത്തിനിടയില്‍ വി എസിന്റെ തൊട്ടടുത്താണ് ഗ്രനേഡ് പതിച്ചത്.
ഗ്രനേഡ് എറിഞ്ഞതിനെ തുടര്‍ന്ന് വിഎസിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തു നിന്നും മാറ്റി. ശ്വാസ തടസം അനുഭവപ്പെട്ടതോടെയാണ് വി എസിനെ സംഘര്‍ഷസ്ഥലത്തു നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റിയത്. സമരം നടത്തിയ എം എല്‍ എമാര്‍ക്കു നേരെ മൂന്നു തവണയാണ് പോലീസ് ഗ്രനേഡ് എറിഞ്ഞത്.
പ്രകോപനമില്ലാതെ എം എല്‍ എമാര്‍ക്കെതിരെ ഗ്രനേഡ് എറിഞ്ഞത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. ഗ്രെനേഡ് പ്രയോഗത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ എം എല്‍ എമാര്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.
യൂണിവേഴ്സിറ്റി കോളേജിനു മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. വിദ്യാര്‍ഥികള്‍ക്ക് നേരെ ഗ്രനേഡ് എറിയുകയും നിരവധി തവണ ലാത്തി വീശുകയും ചെയ്തു. പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനിടെ പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ഒരു പോലീസുകാരനും നിരവധി ഡി വൈ എഫ് ഐക്കാര്‍ക്കും പരിക്കേറ്റു.