മോദി 3.0: പ്രധാനമന്ത്രിയുടെ ശമ്പളം എത്രയെന്നറിയാമോ

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 10 ജൂണ്‍ 2024 (09:06 IST)
കഴിഞ്ഞദിവസമാണ് മോദി 3.0 മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനുശേഷം ആദ്യമായാണ് ഒരു പ്രധാനമന്ത്രി മൂന്നുതവണ അധികാരത്തില്‍ വരുന്നത്. കഷ്ടിച്ചാണ് ഇത്തവണ മോദി അധികാരം നിലനിര്‍ത്തിയത്. എന്‍ഡിഎ സഖ്യത്തിന് 292 സീറ്റുകളാണ് ലഭിച്ചത്. അധികാരം നിലനിര്‍ത്താന്‍ വേണ്ടിയിരുന്നത് 272 സീറ്റുകളായിരുന്നു. മൂന്നാം തവണയും മോദി പ്രധാനമന്ത്രിയാകുമ്പോള്‍ പ്രധാനമന്ത്രിക്കു ലഭിക്കന്ന ശമ്പളത്തെ കുറിച്ച് ഏവര്‍ക്കും ആകാംശയുണ്ട്. പ്രധാനമന്ത്രിയുടെ പ്രതിമാസ ശമ്പളം 1.66 ലക്ഷം രൂപയാണ്. 
 
അടിസ്ഥാന ശമ്പളം 50000രൂപയും ചിലവ് അലവന്‍സ് 3000രൂപയും പാര്‍ലമെന്ററി അലവന്‍സ് 45000രൂപയും ദിവസ അലവന്‍സ് 2000രൂപയും അടങ്ങുന്നതാണ് ഈ ശമ്പളം. എംപിമാര്‍ക്കും ഇതേ ശമ്പളം തന്നെയാണ് എന്നാല്‍ പ്രധാനമന്ത്രിക്ക് എസ്പിജി സുരക്ഷയും താമസ- ഭക്ഷണ ചിലവുകളും അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള സര്‍ക്കാര്‍ പരിരക്ഷയും എല്ലാം ഉണ്ടായിരിക്കും. വിരമിച്ചതിന് ശേഷം പ്രധാനമന്ത്രിക്ക് അഞ്ചുവര്‍ഷത്തേക്ക് സൗജന്യ എസ്പിജി സുരക്ഷ, താമസം, വൈദ്യുതി, വെള്ളം എന്നിവ ലഭിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍