വി എസിനെക്കുറിച്ച് പറഞ്ഞാല്‍ പിരാന്തായിപ്പോകും: ടികെ ഹംസ

ബുധന്‍, 23 മെയ് 2012 (14:44 IST)
PRO
PRO
വിഎസ് അച്യുതാനന്ദനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഎം സംസ്ഥാന സമിതി അംഗം ടികെ ഹംസ. എന്നാല്‍ അത് വീണ്ടും ആവര്‍ത്തിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അത് പറഞ്ഞാല്‍ പിരാന്തായിപ്പോകുമെന്നും ഹംസ കൂട്ടിച്ചേര്‍ത്തു.

വളാഞ്ചേരിയില്‍ തിങ്കളാഴ്ച നടന്ന സി പി എം യോഗത്തിലാണ് വി എസിനെ ഹംസ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. പാര്‍ട്ടി പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം പിന്നില്‍ നിന്ന്‌ കുത്തിയ ആളാണ്‌ വി എസ്‌. ഇക്കാര്യം തുറന്നു പറയാന്‍ മടിയില്ലെന്നും ഹംസ കുറ്റപ്പെടുത്തി.

ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ്‌ ചെയ്യിക്കാനാണ്‌ യുഡിഎഫ്‌ ശ്രമിക്കുന്നത്‌. അങ്ങനെയെങ്കില്‍ വി എസിനെയും യുഡിഎഫിന്‌ കുടുക്കാം. വി എസിനെ കുടുക്കിയാല്‍ ഒരു ശല്യം തീര്‍ന്നുകിട്ടിയേനെ എന്നും ഹംസ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക