വി.എച്ച്.പി അക്രമം തെരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്

Webdunia
ചൊവ്വ, 26 ഓഗസ്റ്റ് 2008 (16:28 IST)
തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഒറീസയില്‍ വി.എച്ച്.പി അക്രമം നടത്തുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

സേതുസമുദ്രം, അമര്‍നാഥ് പ്രശ്നങ്ങള്‍ വര്‍ഗ്ഗീയവത്ക്കരിച്ചതിന് തുടര്‍ച്ചയായാണ് ഒറീ‍സയിലും അമ്രകസംഭവങ്ങള്‍ അരങ്ങേറുന്നത്. ഇതിനെതിരെ മതേതര വിശ്വാസികള്‍ ഒന്നിക്കണമെന്നാണ് സി.പി.എം നിലപാടെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ഒറീസയില്‍ സി.പി.എം സമാധാന റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

തെരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗ്ഗീയകാര്‍ഡിറക്കി വോട്ട് തട്ടാനുള്ള തന്ത്രമായാണ് ഹിന്ദു സംഘടനകളുടെ അക്രമം. മാവോയിസ്റ്റ് തീവ്രവാദികളുടെ അക്രമണത്തെ ആയുധമാക്കി ഹിന്ദു ത്രീവവാദികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ കടന്നാക്രമണം നടത്തുകയാണ്. എല്ലാ പ്രധാനപ്പെട്ട പ്രശ്നങ്ങളും വര്‍ഗ്ഗീയവത്ക്കരിക്കാനാണ് ഇവരുടെ ശ്രമം.

ഈ ആക്രമങ്ങളെ മത നിരപേക്ഷത പുലര്‍ത്തുന്ന പാര്‍ട്ടികളുമായി ചേര്‍ന്ന് ചെറുക്കും. തീവ്രവാദികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.