വിശ്വാസികളുടെ പ്രശ്‌നങ്ങളില്‍ സഭയിടപെടുന്നത് സ്വാഭാവികം :വയലാര്‍ രവി
ഞായര്‍, 17 നവംബര്‍ 2013 (14:03 IST)
PRO
വിശ്വാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഭയിടപെടുന്നത് വളരെ സ്വാഭാവികമാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. ഇടുക്കിയിലുള്ള കര്‍ഷകരില്‍ അധികംപേരും ക്രൈസ്തവമതവിശ്വാസികളാണെന്നും അവര്‍ അവരുടെ പ്രശന്ങ്ങള്‍ പള്ളിയിലറിയിക്കാറുണ്ടെന്നും വയലാര്‍ രവി പറഞ്ഞു.
ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനും ഹൈറേഞ്ച് സംരക്ഷണസമിതിക്കും ഗൂഢ അജന്‍ഡയുണ്ടെന്ന പി ടി തോമസ് എം.പിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി വയലാര്‍ രവി.
ബിഷപ്പിന്റേത് ഗൂഢ അജന്‍ഡയൊന്നുമല്ല. ബിഷപ്പ് ജനങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും വയലാര്‍ രവി പറഞ്ഞു.