വിവാഹ തട്ടിപ്പ് വീരന്‍ പിടിയില്‍

ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (19:50 IST)
PRO
PRO
വിവാഹ തട്ടിപ്പ് വീരന്‍ അഞ്ചല്‍ പൊലീസിന്റെ പിടിയില്‍. കണ്ണൂര്‍ സ്വദേശി തളിപ്പറമ്പ് പെരിഞ്ഞം ഇളയിടത്ത് വീട്ടില്‍ വിജേഷ് (25)ആണു പിടിയിലായത്.

അഞ്ചല്‍ തഴമേല്‍ എന്ന സ്ഥലത്ത് വിജേഷിന്റെ ആദ്യ ഭാര്യ ഷീജയുമൊത്ത് താമസിച്ചു വരവേ അഞ്ചലിനടുത്ത് ചിപ്പുവയല്‍ സ്വദേശിയെ വിവാഹം ചെയ്തതോടെയാണു വിജേഷ് പിടിയിലായത്. ആദ്യ ഭാര്യ ഷീജയുടെ പരാതി അനുസരിച്ചാണു വിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ആയു‍ര്‍വേദ കോളേജില്‍ താത്കാലിക ജീവനക്കാരിയായ ഷീജയെ 2010 ലായിരുന്നു വിവാഹം ചെയ്തത്. എറണാകുളം പ്രത്യശാ ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന സമൂഹ വിവാഹത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. അഞ്ചലില്‍ ഒരു ചെരുപ്പുകടയിലായിരുന്നു വിജേഷ് ജോലി ചെയ്തിരുന്നത്.

എന്നാല്‍ വിജേഷ് അഞ്ചലില്‍ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന സബിതയെ വിവാഹം കഴിച്ച സമയത്ത് ആദ്യ വിവാഹം സംബന്ധിച്ച കാര്യം വിജേഷ് മന:പൂര്‍വം മറച്ചുവച്ചിരുന്നു. സബിതയുമായി വിവാഹം ചെയ്ത ഫോട്ടോ വിജേഷ് ഫേസ് ബുക്കിലിട്ടത് പുറത്തായതോടെയാണ്‌ ഷീജ പരാതി നല്‍കിയതും വിജേഷ് അറസ്റ്റിലായതും. ഷീജയുമായുള്ള വിവാഹത്തില്‍ വിജേഷിന്‌ രണ്ടര വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്.

വെബ്ദുനിയ വായിക്കുക