വിവാദ പ്രസംഗം: മണിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

തിങ്കള്‍, 23 ജൂലൈ 2012 (15:18 IST)
PRO
PRO
തനിക്കെതിരായി പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊലക്കേസിലെ തുടരന്വേഷണം തടയണമെന്ന എം എം മണിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കുറ്റപത്രം സമര്‍പ്പിക്കുന്നതിന്‌ മുന്‍പ്‌ കേസില്‍ ഇടപെടാനാകില്ലെന്ന നിരീക്ഷണത്തോടെയാണ്‌ ആവശ്യം കോടതി തള്ളിയത്‌. അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളില്‍ തുടരന്വേഷണം പാടില്ലെന്ന്‌ കോടതിവിധിയുണ്ടെന്നായിരുന്നു മണിയുടെ വാദം.

രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയെന്ന വിവാദ പ്രസംഗത്തെതുടര്‍ന്നാണ് പൊലീസ് മണിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. അതേസമയം, കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മണി സമര്‍പ്പിച്ചിരുന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

കേസില്‍ വീണ്ടും അടുത്ത മാസം 13 ന്‌ വാദം കേള്‍ക്കും. ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ്‌ ഹര്‍ജികള്‍ പരിഗണിച്ചത്‌.

വെബ്ദുനിയ വായിക്കുക