വിമര്‍ശകരെ നല്ലവരായി കാണുന്നവരാണ് കോണ്‍ഗ്രസുകാര്‍: ഉമ്മന്‍‌ചാണ്ടി

വ്യാഴം, 26 ഏപ്രില്‍ 2012 (14:59 IST)
PRO
PRO
വിമര്‍ശിക്കുന്നവരെയും നല്ലവരായി കാണുന്നവരാണ്‌ കോണ്‍ഗ്രസുകാരെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. എല്ലാ സാമൂഹ്യ സംഘടനകളുമായും കോണ്‍ഗ്രസിന്‌ നല്ല ബന്ധമാണ് ആ ബന്ധം തുടരുന്നതിന്‌ എല്ലാ പരിശ്രമവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കാലടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പില്‍ സാമുദായിക സംഘടനകള്‍ യു ഡി എഫിന് എതിരായ നിലപാട് എടുക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതിനേത്തുടര്‍ന്നാണ് എന്‍ എസ് എസ് അടക്കമുള്ള സാമുദായിക സംഘടനകള്‍ യു ഡി എഫിന് എതിരെ തിരിഞ്ഞത്. നെയ്യാറ്റിന്‍‌കരയില്‍ സമദൂരം പാലിക്കുമെന്ന് എന്‍ എസ് എസ് വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക