വിന്‍‌സന്‍ എം പോള്‍ അവധിക്ക് അപേക്ഷ നല്‍കി

വെള്ളി, 8 ജൂണ്‍ 2012 (11:30 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസ്‌ അന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍ എ ഡി ജി പി വിന്‍സന്‍ എം പോള്‍ അവധിക്ക്‌ അപേക്ഷ നല്‍കി. വിദേശത്തുള്ള ബന്ധുവിന്റെ വിവാഹചടങ്ങില്‍ കുടുംബസമേതം പങ്കെടുക്കുന്നതിനാണ്‌ അവധിക്ക് അപേക്ഷ നല്‍കിയതെന്നാണ് വിശദീകരണം.

27 ദിവസത്തെ അവധിയാണ്‌ ചോദിച്ചിരിക്കുന്നത്‌. മൂന്നു മാസം മുന്‍പ്‌ അവധിക്ക്‌ അപേക്ഷ നല്‍കിയത്. എന്നാല്‍ അവധി അനുവദിക്കുന്നതിനെക്കുറിച്ച്‌ ആഭ്യന്തര വകുപ്പ്‌ തീരുമാനമെടുത്തിട്ടില്ല.

ടി പി ചന്ദ്രശേഖരന്‍ വധക്കേസ്‌ അന്വേഷണം നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ്‌ വിന്‍സന്‍ എം പോള്‍ അവധിക്ക്‌ അപേക്ഷ നല്‍കിയിരിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ഇത് ഏറെ വിവാദത്തിന് ഇടയാക്കിയേക്കും.

വെബ്ദുനിയ വായിക്കുക