വിധിയില്‍ പ്രതീക്ഷയുണ്ടെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ പിതാവ്

വ്യാഴം, 31 ജനുവരി 2013 (17:16 IST)
PRO
PRO
സൂര്യനെല്ലി കേസില്‍ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി വിധിയില്‍ പ്രതീക്ഷയുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ്. കേസ് സുപ്രീംകോടതിവരെ എത്തിക്കാനും അതിനായി തങ്ങളുടെ കൂടെ നിന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും മഹിളാ അസോസിയേഷനുകള്‍ക്കും മറ്റുള്ളവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. മകള്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധിയെ വിശ്വസിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഇനി മകള്‍ക്ക് നീതി ലഭ്യമാകുമെന്ന് ഉറപ്പാണെന്നും ഹൈക്കോടതി അട്ടിമറിച്ച കേസിനെ സുപ്രീംകോടതി ചോദ്യം ചെയ്തതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക