വാട്ട്സ് അപ്പിലൂടെ ലേഡി ഡോക്ടറെ അപീകീര്‍ത്തിപ്പെടുത്തി; പ്ലസ് ടു വിദ്യാര്‍ഥിനിയുള്‍പ്പടെ ആറുപേര്‍ അറസ്റ്റില്‍

ബുധന്‍, 16 ഒക്‌ടോബര്‍ 2013 (14:50 IST)
PRO
മൊബൈല്‍ ഫോണ്‍ മെസെന്‍‌ജര്‍ ആപ്ലിക്കേഷനായ വാട്ട്‌സ് അപ്പിലൂടെ ലേഡി ഡോക്ടര്‍ക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്തിയ കേസില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു.

പ്ലസ്ടു വിദ്യാത്ഥിനികളടക്കമുള്ളവരാണ് കാസര്‍കോട് പൊലീസിന്റെ പിടിയിലായത്. നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റിനെതിരെയാണ് പ്രചരണം നടത്തിയതെന്ന് സ്വകാര്യചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡോക്ടറുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ടൗണ്‍ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചത്.
ഐടി ആക്ടിലെ സെക്ഷന്‍ 67 പ്രകാരമാണ് സൈബര്‍ സെല്‍ കേസ്സെടുത്തിരിക്കുന്നത്.

അറസ്റ്റിലായ വിദ്യാര്‍ത്ഥികളെയും യുവതിയെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇവരില്‍ നിന്ന് പിടികൂടിയ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക