വയലാര്‍ രവി ആശുപത്രിയില്‍

വ്യാഴം, 10 ജനുവരി 2013 (05:38 IST)
PRO
PRO
കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകീട്ട് പ്രവാസി ഭാരതീയ ദിവസ് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയില്‍ വൃത്തങ്ങള്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക