പൊലീസ് വാഹനങ്ങള്‍ക്കൊപ്പം ബൈക്കിലും ഓട്ടോറിക്ഷകളിലും മറ്റ് വാഹനങ്ങളിലും പലവഴിയെ തിരഞ്ഞ് നാട്ടുകാരും സജീവമായി. ആശുപത്രിയ്‌ക്ക് മുന്‍പില്‍ നിന്നും ഷാളില്‍ കൈകുഞ്ഞിനെയും പൊതിഞ്ഞ് യുവതി ഓട്ടോറിക്ഷയില്‍ ഇരുപത്തിയാറാം മൈല്‍ ഭാഗത്തേയ്‌ക്ക് കടന്നതായി വിവരം ലഭിച്ചിരുന്നു.
പിന്നീട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ നിന്നും കുമളിയ്‌ക്കുള്ള കെ. എസ്. ആര്‍. ടി. സി. ബസില്‍ യുവതി കയറിയതായതി പൊലീസിന് വിവരം ലഭിക്കുന്നു.വയര്‍ലെസില്‍ നല്‍കിയ വിവരമനുസരിച്ച് മുണ്ടക്കയം ടൗണില്‍ കടന്ന് വന്ന എല്ലാ വാഹനങ്ങളും പൊലീസ് അരിച്ചുപെറുക്കി.
ബസ് സ്‌റ്റാന്റില്‍ നിന്നും പുറപ്പെടാനിറങ്ങിയ കുമളി കെഎസ്‌ആര്‍ടിസി ബസില്‍ എസ്. ഐ നടത്തിയ പരിശോധനയില്‍ ഡ്രൈവറുടെ തൊട്ടുപിന്നിലുള്ള സീറ്റില്‍ കൈയ്യില്‍ പിഞ്ചുകുഞ്ഞുമായിരിക്കുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു.
പ്രതിയെ കസ്‌റ്റഡിയിലെടുത്ത പൊലീസ് കുട്ടിയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം തിരികെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി കൈയ്യില്‍
കൈക്കുഞ്ഞുമായി വനിതാ പൊലീസ് ആശുപത്രിയിലെത്തിയപ്പോഴാണ് അലമുറയിട്ട് കരഞ്ഞുകൊണ്ടിരുന്ന മാതാവിനും മുത്തശ്സിയുമെല്ലാം ആശ്വാസമായത്.