വനപാലകരെ ആക്രമിച്ച കേസില്‍ മണിയുടെ സുഹൃത്ത് ഡോക്ടര്‍ കീഴടങ്ങി
ചൊവ്വ, 11 ജൂണ്‍ 2013 (17:05 IST)
PRO
അതിരപ്പിള്ളിയില്‍ വനപാലകരെ ആക്രമിച്ച കേസില്‍ കലാഭവന്‍ മണിയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഡോക്ടര്‍ ഗോപിനാഥ് പൊലീസില്‍ കീഴടങ്ങി. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടു കൂടിയാണ് ഗോപിനാഥ് കീഴടങ്ങിയത്. അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.
ഇടുക്കി രാജാക്കാട് ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടറാണ് അദ്ദേഹം.അതിരപ്പിള്ളിയില്‍ വനപാലകരെ ആക്രമിച്ച കേസില്‍ കലാഭവന്‍ മണിയോടൊപ്പമുണ്ടായിരുന്ന ഡോക്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. കലാഭവന്‍ മണി കീഴടങ്ങുകയും ജാമ്യം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഡോക്ടര്‍ പൊലീസില്‍ കീഴടങ്ങിയത്.
അതിരപ്പിള്ളിയില്‍ വച്ച് വാഹന പരിശോധനയ്ക്കിടെ കലാഭവന്‍ മണി തങ്ങളെ മര്‍ദിച്ചുവെന്ന് മൂന്ന് ഫോറസ്റ്റ് ഉധ്യോഗസ്ഥര്‍ പരാതി നല്‍കുകയായിരുന്നു.