ലോട്ടറി: കേസെടുക്കാന്‍ മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ വെല്ലുവിളി

വ്യാഴം, 24 ഫെബ്രുവരി 2011 (17:27 IST)
ലോട്ടറിക്കേസില്‍ മുഖ്യമന്ത്രി സി ബി ഐ അന്വേഷണം നടത്താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കേസ് കേന്ദ്രത്തിന് കൈമാണമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് കേന്ദ്രത്തിന് കൈമാറണം. ഇതിനായി മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകനെപ്പറ്റിയും ഓഫീസിനെതിരെയും ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്‌ മുഖ്യമന്ത്രി എന്തിനാണ്‌ ഭയക്കുന്നതെന്നും രമേശ്‌ ചെന്നിത്തല ചോദിച്ചു.

വി എസിന്റെ മകനെതിരായ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണ്‌. മകനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ ഈ നിലപാട് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.

വെബ്ദുനിയ വായിക്കുക