ലോട്ടറി ഓ‍ര്‍ഡിനന്‍സിനെ പിന്തുണച്ച്‌ കേന്ദ്രം

ചൊവ്വ, 30 നവം‌ബര്‍ 2010 (15:57 IST)
കേരള ലോട്ടറി ഓര്‍ഡിനന്‍സിനെ പൂര്‍ണമായും പിന്തുണയ്ക്കുവെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കേന്ദ്രം നടപടിയെടുത്തില്ലെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദം തെറ്റാണെന്ന് ഹൈക്കോടതിയെ അറിയിച്ചു. ഭൂട്ടാന്‍ ലോട്ടറി നടത്തുന്ന ചട്ടലംഘനങ്ങള്‍ ഭൂട്ടാന്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മറുപടി കാക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ലോട്ടറി കേസില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. ഈ വിഷയത്തില്‍ കേന്ദ്രം ഇതുവരെ എന്തൊക്കെ നടപടികള്‍ എടുത്തു എന്നതും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

ഭൂട്ടാന്‍ ലോട്ടറിയിലെ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് തിരുത്തലുകള്‍ വരുത്തണമെന്ന്‌ കേന്ദ്രവിദേശകാര്യമന്ത്രാലയം ഭൂട്ടാന്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക