ലോട്ടറികേസ് സി ബി ഐ അന്വേഷിക്കും

ചൊവ്വ, 24 മെയ് 2011 (15:35 IST)
PRO
PRO
അന്യസംസ്ഥാന ലോട്ടറി ക്രമക്കേടുകളെ കുറിച്ച് സി ബി ഐ അന്വേഷണം നടത്തും. കേസില്‍ സി ബി ഐ അന്വേഷണം ആകാമെന്ന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അഭിപ്രായപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊണ്ട് ഹൈക്കോടതി ഈ കേസ് തീര്‍പ്പാക്കുകയായിരുന്നു.

ലോട്ടറി കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അന്വേഷണം സി ബി ഐക്ക്‌ വിടുന്നതില്‍ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന്‌ ആരോപിച്ചാണ് വി ഡി സതീശന്‍ ഹൈക്കോടതിയെ സമീപിച്ചത്‌.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ലോട്ടറി കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. സി ബി ഐ അന്വേഷണത്തിന് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നിരുന്നതിനാലാണ് അന്ന് ഹര്‍ജി തീര്‍പ്പാക്കാതിരുന്നതെന്ന് കോടതി വ്യക്തമാക്കി. അപ്പോള്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ അത് ദുരുപയോഗം ചെയ്യുമായിരുന്നു എന്നും കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക