ലോക്‌സഭാ സീറ്റ് വിഭജനം: സിപിഐയുടെ ആവശ്യം സിപിഎം തള്ളി

വെള്ളി, 7 ജൂണ്‍ 2013 (19:56 IST)
PRO
PRO
ലോക്‌സഭാ സീറ്റ് വിഭജന ചര്‍ച്ചകള്‍ നേരത്തെയാക്കണമെന്ന സിപിഐയുടെ ആവശ്യം സിപിഎം തള്ളി. സീറ്റ് വിഭജന ചര്‍ച്ച വോട്ടര്‍പട്ടിക പുതുക്കലിന് ശേഷം മതിയെന്ന് സിപിഎം എല്‍ഡിഎഫ് യോഗത്തില്‍ വ്യക്തമാക്കി. സിപിഐയുടെ ആവശ്യത്തെ യോഗത്തില്‍ ആര്‍എസ്പി പിന്തുണച്ചു.

പകര്‍ച്ചപ്പനി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് 17ന് നിയമസഭാ മാര്‍ച്ച് നടത്താനും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി. വിലക്കയറ്റം, അട്ടപ്പാടി വിഷയങ്ങള്‍ ഉയര്‍ത്തി നിയമസഭയില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ സമയമായില്ലെന്നും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക