ലോക്കപ്പാണെന്ന കാര്യം മറന്നു, മദ്യലഹരിയിൽ നഗ്നരായി പ്രതികളുടെ കൂത്താട്ടം ! - പിന്നെ സംഭവിച്ചത്...

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2017 (11:14 IST)
പള്ളുരുത്തി സ്റ്റേഷനിലെ ലോക്കപ്പില്‍ പ്രതികളുടെ അഴിഞ്ഞാട്ടം. മദ്യലഹരിയിലായിരുന്ന പ്രതികള്‍ പൊലീസിനെ അസഭ്യം പറയുകയും ലോക്കപ്പിലെ സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ലഹരിയുടെ ഉന്മാദത്തില്‍ പൊലീസുകാരുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാക്കളെ റിമാന്‍ഡ് ചെയ്തു. 
 
ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചു എന്ന കേസിലാണ് പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുമ്പടപ്പ് സ്വദേശി സുല്‍ഫിക്കര്‍ എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്യുമ്പോള്‍തന്നെ മൂന്ന്പേരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 
 
ഇവരെ ലോക്കപ്പിലേക്കു മാറ്റിയതോടെയായിരുന്നു പരാക്രമങ്ങള്‍ കൂടിയത്. ലോക്കപ്പിനകത്ത് വസ്ത്രങ്ങളെല്ലാം ഉരിഞ്ഞെറിഞ്ഞ പ്രതികളോട് ശാന്തരകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ദമ്പതികളെ ആക്രമിച്ചതിനു പുറമേ പൊതുമുതല്‍ നശീകരണത്തിനും ഇവര്‍ക്കെതിരെ കേസെടുത്തു.  
Next Article