ലുലുമാളിനെതിരെ കൊച്ചി മെട്രോ ലിമിറ്റഡ്

ബുധന്‍, 29 മെയ് 2013 (11:53 IST)
PRO
PRO
കൊച്ചി ലുലുമാളിനെതിരെ ആരോപണവുമായി കെഎംആര്‍എലും. കൊച്ചി മെട്രോ പദ്ധതി പ്രദേശം ലുലു കയ്യേറിയതായുള്ള കെഎംആര്‍എലിന്റെ പരാതി പുറത്തുവന്നു.

ഇടപ്പള്ളി കനാലിന്റെ പരിസരം ലുലു കയ്യേറി എന്നാണ് പരാതിയില്‍ ഉള്ളത്. മെട്രോ സ്‌റ്റേഷന്‍ നിര്‍മ്മാണത്തിന് ലുലുവിന്റെ മതില്‍ പൊളിച്ചുമാറ്റണമെന്നും ഒന്നര വര്‍ഷം മുമ്പ് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ലുലു മാള്‍ ഭൂമി കയ്യേറിയാണ് നിര്‍മ്മിച്ചതെന്ന ആക്ഷേപവുമായി സിപിഎം എറണാകുളം ജില്ലാ കമ്മറ്റി രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക