ലീഗില്‍ തീവ്രവാദികള്‍ക്ക് സ്ഥാനമില്ല: കുഞ്ഞാലിക്കുട്ടി

ശനി, 4 ഓഗസ്റ്റ് 2012 (17:26 IST)
PRO
PRO
മുസ്ലീം ലീഗില്‍ തീവ്രവാദ നിലപാട്‌ സ്വീകരിക്കുന്നവര്‍ക്ക്‌ സ്ഥാനമുണ്ടാകില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് വര്‍ഗീയ കക്ഷിയല്ല. കണ്ണൂരിലെ അക്രമ സംഭവങ്ങളില്‍ ലീഗ്‌ പ്രവര്‍ത്തകര്‍ക്ക്‌ പങ്കുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കണമെന്നും കുഞ്ഞലിക്കുട്ടി പറഞ്ഞു.

ബാബ്റി, പൊന്നാനി, മാറാട്‌ ഘട്ടങ്ങളെയെല്ലാം മറികടന്ന പാര്‍ട്ടിയാണ്‌ ലീഗ്. സി പി എം വീണ്ടും വര്‍ഗീയ കാര്‍ഡ്‌ ഇറക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ മറികടക്കാനാണ് സി പി എമ്മിന്റെ ശ്രമമെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

ഫസല്‍വധത്തെ തുടര്‍ന്ന് നടത്തിയ തൂവാല തന്ത്രവും ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നു പ്രയോഗിച്ച സ്‌റ്റിക്കര്‍ തന്ത്രവും ഇതാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക