ലാവ്‌ലിന്‍ കേസില്‍ പിണറായി പ്രതിയാക്കപ്പെട്ടതില്‍ സര്‍ക്കാരിന്‍റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അച്യുതാനന്ദന്‍റെ മൌനം അഴിമതിക്ക് വെള്ളപൂശാനാണെന്നും അദ്ദേഹം ആരോപിച്ചു. സി ബി ഐ നടപടിക്കെതിരെ സി പി എം തിരിഞ്ഞിരിക്കുന്നത് അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.
ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് പന്നിയാര്‍ ദുരന്തമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ടി സിദ്ദിഖ് ആരോപിച്ചു.
ലാവ്‌ലിന്‍ ഇടപാടില്‍ സി പി എം പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ക്കും പങ്കുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി സി ജോര്‍ജ് എം എല്‍ എ പറഞ്ഞു.
എന്നാല്‍, ലാവ്‌ലിന്‍ കേസില്‍ സി ബി ഐ യുടെ കണ്ടെത്തല്‍ തെറ്റാണെന്ന് ധനകാര്യമന്ത്രി ഡോ തോമസ് ഐസക്ക് പറഞ്ഞു.