ലാലിസത്തിനുള്ള മറുപടി ലാല്‍ തരുമെന്ന് തിരുവഞ്ചൂര്‍

Webdunia
തിങ്കള്‍, 2 ഫെബ്രുവരി 2015 (18:09 IST)
ദേശീയഗെയിംസ് ഉത്ഘാടന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ട ‘ലാലിസം’ പരിപാടിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് നടന്‍ മോഹന്‍ ലാല്‍ തന്നെ മറുപടി നല്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താചാനലിനോട് ആണ് തിരുവഞ്ചൂര്‍ ഇങ്ങനെ പറഞ്ഞത്.
 
കലാമൂല്യം വിലയിരുത്താനുള്ള വൈദഗ്ധ്യം തനിക്കില്ലെന്നും മന്ത്രി പറഞ്ഞു. റഹ്‌മാന്‍ അടക്കമുള്ളവരുടെ പരിപാടിക്ക് പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ , താരമൂല്യവും കുറഞ്ഞ ചെലവും പരിഗണിച്ചാണ് ലാലിസം തെരഞ്ഞെടുത്തതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
 
ലാലിസത്തിന്റെ പേരില്‍ ഉദ്ഘാടന ചടങ്ങിന്റെ മികവ് കണ്ടില്ലെന്നു നടിക്കരുതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ഇതിനിടെ, നാഷണല്‍ ഗെയിംസ് വിവാദമാക്കരുതെന്നു കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു.