റെയില്‍‌വേ ബജറ്റ്: കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് ചുവപ്പ് സിഗ്നല്‍

ബുധന്‍, 12 ഫെബ്രുവരി 2014 (13:43 IST)
PRO
PRO
റെയില്‍വേ ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് ചുവപ്പ് സിഗ്നല്‍. കേരളത്തിന് ആകെ ലഭിച്ചത് മൂന്ന് ട്രെയിനുകള്‍ മാത്രം. സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ അവഗണിച്ചു എന്നത് മാത്രമല്ല പ്രഖ്യാപിച്ച പലപദ്ധതികളും നടപ്പാക്കാനും കേന്ദ്രത്തിന് കഴിഞ്ഞില്ല.

പാലക്കാട് കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി കാലങ്ങളായുള്ള ആവശ്യമാണ്. ഫാക്ടറിയുടെ തറക്കല്ലിട്ടത് മാത്രമാണ് നടന്നത്. ഇതിനൊപ്പം പ്രഖ്യാപിച്ച റായ്‌ബറേലി അടക്കം മൂന്ന് കോച്ച് ഫാക്ടറികളുടെ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.

കേരളത്തിന് പെനിസുലാര്‍ സോണ്‍ പ്രഖ്യാപനം കാത്തിരിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷമേറെയായി. അയല്‍ സംസ്ഥാനങ്ങളിലാകട്ടെ ഇതിനകം പുതിയ സോണുകള്‍ നിരവധി പ്രഖ്യാപിക്കുകയും ചെയ്തു. 2009-10 ബജറ്റില്‍ പ്രഖ്യാപിച്ച തിരുവനന്തപുരം റെയില്‍വെ മെഡിക്കല്‍ കോളജാണ് കടലാസിലായ മറ്റൊരു പദ്ധതി.

അടുത്ത പേജില്‍: കേരളത്തിന്റെ ‘വാഗണ്‍ ട്രാജഡി’


PRO
PRO
2012 - 2013ലെ റയില്‍വേ ബജറ്റില്‍ കേരളത്തിനു കിട്ടിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ആലപ്പുഴയിലെ റെയില്‍വേ വാഗണ്‍ ഫാക്ടറി. പക്ഷേ ഇതും ഒരു ട്രാജഡിയായി മാറുകയായിരുന്നു. 96 ലക്ഷം രൂപ മാത്രം നീക്കി വച്ചിരുന്ന പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല. ആലപ്പുഴ തീരദേശപാതയുടെ ഇരട്ടിപ്പാണ് മറ്റൊന്ന്

ആട്ടോകാസ്റ്റുമായി ചേര്‍ന്നു സംയുക്ത സംരഭമായി തുടങ്ങാനുദ്ദേശിച്ച ബോഗി നിര്‍മാണ യൂണിറ്റില്‍നിന്നു റെയില്‍വേ പിന്മാറിയതു കഴിഞ്ഞവര്‍ഷമാണ്. 2010ലെ ബജറ്റില്‍ 86 കോടി രൂപ അനുവദിച്ചു. എന്നാല്‍, കോട്ടിഘോഷിച്ച ഈ പദ്ധതി റെയില്‍വേയുടെ നിസ്സഹകരണം മൂലം ഇല്ലാതായി മാറുകയായിരുന്നു.

2010-11ല്‍ ഒപിഡി ഡയഗ്നോസ്റ്റിക് കേന്ദ്രം കൂടി പ്രഖ്യാപിച്ചു. നേമം കോച്ച് യാര്‍ഡിന്റെയും സ്ഥിതിയും ഇതു തന്നെ. രണ്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി. 1997-98 കാലത്ത് പ്രഖ്യാപിച്ച സ്വപ്നപദ്ധതിയായ അങ്കമാലി-ശബരി പാതയും എങ്ങുമെത്തിയില്ല.

അതുപോലെ തിരുവനന്തപുരം സ്റ്റേഷനെ ലോകോത്തരനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

വെബ്ദുനിയ വായിക്കുക