റെയില്‍വെ ബജറ്റില്‍ ഒന്നും കിട്ടില്ല, കിട്ടിയാല്‍ ലാഭമെന്ന് കരുതാം: ആര്യാടന്‍
ഞായര്‍, 24 ഫെബ്രുവരി 2013 (15:17 IST)
PRO
റെയില്‍വേ ബജറ്റില്‍ തനിക്ക് പ്രതീക്ഷയില്ലെന്ന് സംസ്ഥാന റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ്. റെയില്‍വേ ബജറ്റില്‍ കേരളത്തിന് കാര്യമായി ഒന്നും ലഭിക്കുമെന്ന് പ്രതീക്ഷയില്ല.
വല്ലതും കിട്ടിയാല്‍ അത് ലാഭമെന്നു കരുതാം. ജനുവരി 2ന് കോഴിക്കോട് വച്ച് റെയില്‍വേമന്ത്രിയോട് കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നാണ് അറിയുന്നത്. അതുകൊണ്ട് കൂടുതല്‍ പ്രതീക്ഷയില്ലെന്നും ആര്യാടന്‍ പറഞ്ഞു.