റിസര്‍വ് വായ്പാനയം: റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

ചൊവ്വ, 30 ജൂലൈ 2013 (11:44 IST)
PRO
മുഖ്യ ബാങ്ക് നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ 7.25 റിവേഴ്സ് റിപ്പോ 6.25 ശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധനാനുപാതം നാലു ശതമാനമായും തുടരും.

ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ വിപണിയില്‍ കൂടുതല്‍ പണലഭ്യത ഉറപ്പാക്കാന്‍ കഴിയുമെന്ന നിലപാടിലുമാണ് റിസര്‍വ് ബാങ്ക്.

ഡോളറിനെതിരെ രൂപ നേരിടുന്ന വിലയിടിവ് തടയാനാണ് മുന്‍ഗണനയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തന്റെ അവസാന ധനനയത്തിനു ശേഷം വ്യക്തമാക്കി. സെപ്തംബര്‍ ആദ്യ വാരത്തോടെ ആര്‍ബിഐ ഗവര്‍ണറെന്ന നിലയില്‍ സുബ്ബറാവുവിന്റെ കാലാവധി പൂര്‍ത്തിയാവും

വെബ്ദുനിയ വായിക്കുക