അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ റിട്ടേര്‍ഡ് ഡി വൈ എസ് പിക്കെതിരെ കേസ്. അഗസ്റ്റ്യന്‍മുഴിയില്‍ റിട്ടേര്‍ഡ് ഡിവൈഎസ്പി വി കെ ജോസിന്റെ ഉടമസ്ഥതയിലുള്ള ജോളി ഹോം സ്റ്റേ കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നതായുള്ള പരാതിയിലാണ് മുക്കം പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രി അനാശാസ്യപ്രവര്‍ത്തനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഹോം സ്റ്റേ ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ കൊടുവള്ളി സി ഐ, ജോസിനെയും സ്ത്രീയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നേരത്തെയും ഹോം സ്റ്റേ കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നതായി പരാതിയുണ്ടായിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെ സര്‍വീസിലിരിക്കുമ്പോള്‍തന്നെ മോഷണം ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉണ്ടായിരുന്നു.