റെയില്‍വേ ട്രാക്കില്‍ ലോഹഷീറ്റ് സ്ഥാപിച്ച നിലയി. കോട്ടയം - എറണാകുളം റൂട്ടില്‍ തൃപ്പൂണ്ണിത്തുറ കുരീക്കാട്ട് റെയില്‍വേ ട്രാക്കിലാണ് ലോഹഷീറ്റ് സ്ഥാപിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിട്ടില്ല.
ഒന്നര മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും 20 കിലോ ഭാരവുമുള്ള ലോഹഷീറ്റ് ആയിരുന്നു ട്രാക്കില്‍ സ്ഥാപിച്ചിരുന്നത്. പാളത്തിന് കാര്യമായ കേടുപാടുകള്‍ ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിട്ടില്ല. ഇന്നു രാവിലെ എട്ടു മണിയോടെയാണ് ട്രാക്കില്‍ ലോഹഷീറ്റ് കണ്ടെത്തിയത്. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.