രാജ്യസഭ: നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

ചൊവ്വ, 3 ഫെബ്രുവരി 2009 (13:24 IST)
PROPRO
സംസ്ഥാനത്തു നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ രാജ്യസഭാസീറ്റിലേക്കു മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി, സി പി എമ്മില്‍ നിന്ന് ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ പി രാജീവ്, സി പി ഐ യില്‍ നിന്ന് ജനയുഗം എഡിറ്റര്‍ എം പി അച്യുതന്‍ എന്നിവരാണ് നാമനിര്‍ദ്ദേശപത്രിക നല്‍കിയത്. ഇന്നു രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കാണ് ഇവര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ് കേന്ദ്രമന്ത്രി വയലാര്‍ രവി മുതിര്‍ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക